Tuesday, April 15, 2025
Kerala

സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിൽ പങ്കെടുക്കാതിരുന്നത് കണ്ണൂർ ജില്ലയിൽ തിരക്കുള്ളതിനാൽ; ഇ.പി ജയരാജൻ

സർക്കാരിന്റെ രണ്ടാം വാർഷികവും പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിലും പങ്കെടുക്കാതിരുന്നത് കണ്ണൂർ ജില്ലയിൽ തിരക്കുള്ളതിനാൽ ഇ പി ജയരാജൻ. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആണ് അതിൽ പങ്കെടുക്കേണ്ടത്. അഞ്ചുവർഷം കഴിയുമ്പോൾ സർക്കാറിന് നൂറിൽ നൂറ് മാർക്ക് ലഭിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ജോസ് കെ മാണിയടക്കം ആരും മുന്നണി വിട്ടു പോകില്ല, ആഗ്രഹത്തിന് അതിരുകൾ ഇല്ലല്ലോയെന്നും ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് വ്യാജമാണെന്നും 100 വാഗ്ദാനം പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പ്രോഗ്രസ് റിപ്പോർട്ട് സത്യമെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. 3 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നത് തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. നാട്ടിലെ പല സംരംഭങ്ങളും ഇതിനകം പൂട്ടിപ്പോയെന്ന് വിഡി സതീശൻ പറഞ്ഞു .

മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ല. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല.ബിജെപിയുമായി ഒത്തുകളി ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് വരാത്തത്. എ ഐ ക്യാമറയുടെ കാര്യത്തിൽ പത്ത് വർഷം പരിചയമില്ലാത്ത കമ്പനി എങ്ങനെ ടെണ്ടറിൽ പങ്കെടുത്തുവെന്ന് സർക്കാർ വിശദീകരിക്കണം. എസ് ആർ ഐ ടിക്ക് ലഭിക്കുന്നത് നോക്കുകൂലി മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *