കെ റെയിൽ പ്രതിഷേധം: പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി
സിൽവർ ലൈൻ സമരത്തിനെതിരായ പോലീസ് നടപടിയിൽ പ്രതികരിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി
സമരക്കാർക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായി മാറിയിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സ്ത്രീകളെ അടക്കം പോലീസ് മർദിച്ചെന്ന ആരോപണവുമുയർന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി നിർദേശം നൽകിയത്.
അതേസമയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ച കണ്ടലാറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായി എത്തി ആത്മഹത്യ ഭീഷണി അടക്കം മുഴക്കിയ ജിജി ഫിലിപ്പ് അടക്കമുള്ളവർക്കെതിരെയാണ് കേസ്.