Thursday, April 10, 2025
Kerala

കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. തോപ്പുംപടി സൗദി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെ മുളവുകാട് വല്ലാർപാടം ബസിലിക്കയ്ക്ക് മുൻപിലായിരുന്നു അപകടം. പുരുഷോത്തമൻ (33) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് പുതുവൈപ്പിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു പുരുഷോത്തമൻ. സർവീസ് റോഡിലൂടെ വന്ന കണ്ടയ്നർ ലോറി അനുവദനീയമല്ലാത്ത യൂടേൺ തിരിഞ്ഞതായിരുന്നു അപകടകാരണം. എതിർ വശത്ത്നിന്ന് വന്ന ഇരുചക്രവാഹനം ലോറിക്കടിയിൽ പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *