മത്തി കൊളസ്‌ട്രോളിനെ കുറക്കുന്നു: അറിയാം ആരോഗ്യഗുണങ്ങൾ
മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം.
ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി.ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്.കൊളസ്‌ട്രോള്‍ കുറക്കുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ മത്തി കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോളിനെ കുറക്കുന്നു. മാത്രമല്ല ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി മത്തി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കൃത്യമായിരിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കോശങ്ങളുടെ വളര്‍ച്ചക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു മത്തി കഴിക്കുന്നതിലൂടെ 37 ഗ്രാമില്‍ അധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കുന്നു.