രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും
ന്യൂഡല്‍ഹി: രാജ്യത്തെ സജീവ കൊവിഡ് രോഗികളില്‍ 40 ശതമാനവും കേരളവും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
”33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 20,000ത്തില്‍ താഴെ സജീവ രോഗികളാണ് ഉള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ 40 ശതമാനവും”- ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
സജീവരോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍ ഇവയാണ്: പശ്ചിമ ബംഗാള്‍(19,065), ഉത്തര്‍പ്രദേശ്(17,955), ചണ്ഡീഗഢ്(17,488).
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ശനിയാഴ്ചയാണ് 1 കോടി കടന്നത്.