കുന്നിക്കോട് അയൽവാസിയുടെ കൊലപാതകം; പ്രതി അറസ്റ്റിൽ
കൊല്ലം കുന്നിക്കോട് അതിർത്തി തർക്കത്തെതുടർന്ന് അയൽവാസിയായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അൽഭി ഭവനിൽ സലാഹുദീൻ ആണ് അറസ്റ്റിലായത്.
സലാഹുദീനും മകൻ ദമീജ് അഹമ്മദും അനിൽകുമാറിൻറെ വീട്ടിലെത്തി കൈയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദമീദ് ഒളിവിലാണ്.