ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ്, അറസ്റ്റിലായത് നാലംഗ സംഘം; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ : ആലപ്പുഴ എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ അറസ്റ്റിൽ. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുൺ വിക്രമൻ, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്നതോടെയാണ് രക്ഷപ്പെട്ടത്.