വിവാഹ ദിവസം ഭർതൃഗൃഹത്തിൽ നിന്ന് 40 പവൻ സ്വർണം കവർന്നു
തിരുവനന്തപുരം അവനവഞ്ചേരിയിൽ വിവാഹ ദിവസം ഭർതൃവീട്ടിൽ നിന്ന് നാൽപത് പവൻ സ്വർണം കവർന്നു. വധുവിന്റെ സ്വർണമാണ് മോഷണം പോയത്. കിളിത്തട്ടുമുക്ക് എസ് ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി മിജയുടെ സ്വർണമാണ് മോഷണം പോയത്.
ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം കൺവെൻഷൻ സെന്ററിൽ നടന്ന റിസപ്ഷനായി വധൂവരൻമാരും വീട്ടുകാരും പോയ സമയത്താണ് മോഷണം നടന്നത്. തിരികെ എത്തിയപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു.
വിവാഹ സമ്മാനമായി ലഭിച്ച നാൽപത് പവൻ സ്വർണം അലമാരയിൽ വെച്ചാണ് ഇവർ പോയത്. അലാമര കുത്തിത്തുറന്നാണ് മോഷമം നടത്തിയിരിക്കുന്നത്.