Friday, April 11, 2025
Kerala

കൊച്ചി നഗരത്തിൽ പെറ്റി കേസുകൾ വർധിപ്പിക്കണമെന്ന ഡിസിപിയുടെ നിർദേശം വിവാദത്തിൽ

കൊച്ചി നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം വർധിപ്പിക്കാൻ ഡിസിപി ഐശ്വര്യ ഡോംഗ്രയുടെ നിർദേശം. പോലീസ് കൺട്രോൾ റൂമിൽ നിന്ന് സ്‌റ്റേഷനുകളിലേക്ക് വയർലെസ് വഴിയാണ് സന്ദേശമയച്ചത്. കൊവിഡ് പരിശോധനയുടെ പേരിൽ പോലീസ് ജനങ്ങളെ പിഴിയുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അടുത്ത വിവാദം

കേസുകൾ വീണ്ടും കൂട്ടണമെന്ന ഡിസിപിയുടെ നിർദേശം വിവാദമായിട്ടുണ്ട്. പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഓരോ സ്‌റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റർ ചെയ്യണമെന്ന നിർദേശവും ഉന്നതാധികാരികൾ നൽകിയതായി പോലീസുകാർ പറയുന്നു

 

Leave a Reply

Your email address will not be published. Required fields are marked *