Wednesday, January 8, 2025
Kerala

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമം; ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്. ബിജെപി സംസ്ഥാന സമിതി അംഗമായ ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

കേസിലെ സാക്ഷി വാസുദേവന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ഉല്ലാസ് ബാബുവിന് പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബ്ദരേഖ ഉല്ലാസിന്റേതെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഇയാളുടെ ശബ്ദസാമ്പിള്‍ പരിശോധിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ദിലീപിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത്, കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണം തുടരുകയാണ്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എന്നിവയിലാണ് അന്വേഷണം തുടരുക.

Leave a Reply

Your email address will not be published. Required fields are marked *