നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!
വാഷിംഗ്ടണ്‍: അപൂര്‍വ പ്രതിഭാസമായ ഒരു വാല്‍നക്ഷത്രം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. വൈകീട്ടോടെ ഇത് ഇന്ത്യയില്‍ അടക്കം കാണാന്‍ സാധിക്കും. ഓരോ ശാസ്ത്രപ്രേമിയും ആകാംഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. ഒരിക്കലും വിട്ടുകളയാനാവാത്ത കാഴ്ച്ചയാണ് ഇത്. 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇനി ഈ വാല്‍നക്ഷത്രത്തെ കാണാന്‍ സാധിക്കൂ. നിയോ വൈസ് എന്നാണ് ഈ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ പേര്. സൂര്യാസ്തമയത്തിന് ശേഷം ഇത് ദൃശ്യമാകും. ഉത്തരാര്‍ധ ഗോളത്തില്‍ ഉള്ളവര്‍ക്കാണ് ഇന്ന് നിയോ വൈസ് ദൃശ്യമാവുകയെന്ന് നാസ് പറഞ്ഞു.
ജൂലായ് മൂന്ന് മുതല്‍ സൂര്യനുമായി വളരെ അടുത്ത് വരും ഈ വാല്‍നക്ഷത്രം. എന്നാല്‍ സൂര്യാസ്തമയത്തിന് ശേഷം മാത്രമാണ് ഇത് ദൃശ്യമാവുക. 20 ദിവസത്തേക്ക് 20 മിനുട്ട് വീതമാണ് ഈ വാല്‍നക്ഷത്രം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുക. ഓഗസ്റ്റോടെ ഇവ അപ്രത്യക്ഷമാവും. ബൈനോക്കുലറുകളും ടെലിസ്‌കോപ്പുകളും ഉണ്ടെങ്കില്‍ മാത്രമേ കാണാന്‍ സാധിക്കൂ എന്നാണ് നാസ പറയുന്നത്.
ജൂലായ് 22ന് ഈ വാല്‍ക്ഷത്രം ഭൂമിയുമായി വളരെ അടുത്തെത്തും. ഭൂമിയും നിയോവൈസും തമ്മിലുള്ള അകലം ഏകദേശം 64 മില്യണ്‍ മൈല്‍ ആയി കുറയും. ഇത് ഏകദേശം 103 ദശലക്ഷം കിലോമീറ്ററോളം വരും.
ആകാശത്തിന്റെ മുന്‍നിരയിലേക്ക് ഈ വാല്‍നക്ഷത്രം എത്തുമെന്നും കുറച്ചധികം നേരം അതുകൊണ്ട് കാണാന്‍ സാധിക്കുമെന്നും ഭുവനേശ്വര്‍ പ്ലാനറ്റേറിയം ഡെപ്യൂട്ടി ഡയറക്ടര്‍ ശുഭേന്ദു പട്‌നായിക്ക് പറഞ്ഞു. ഏറ്റവും തെളിഞ്ഞ, അഥവാ പ്രകാശപൂരിതമായ വാല്‍നക്ഷത്രമാണ് നിയോവൈസ്. നേരത്തെ മെര്‍ക്കുറിയം ഭ്രമണപഥത്തിലായിരുന്നു ഇതിനെ കണ്ടെത്തിയത്.
സൂര്യനുമായി വളരെ അടുത്ത് നില്‍ക്കുന്നത് കൊണ്ട് ഇതിന്റെ പ്രതലം പൊടിയും വാതകവും നിറഞ്ഞതായിരിക്കും. അതുകൊണ്ട് അവശിഷ്ടങ്ങള്‍ ധാരാളം ഇതിന് ചുറ്റുമുണ്ടാവും. വാല്‍നക്ഷത്രത്തിന്റെ വാല്‍ ഭാഗം അതുകൊണ്ട് നീളമുള്ളതായിരിക്കും.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തും ഈ വാല്‍നക്ഷത്രം. മൂന്ന് മൈല്‍ നീളമുണ്ടാകും ഇതിനെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതാണ് അഞ്ച് കിലോമീറ്ററോളമുണ്ടാകും. വാല്‍നക്ഷത്രത്തിന്റെ കേന്ദ്രഭാഗം കരിപ്പിടിച്ച വസ്തുക്കള്‍ കൊണ്ട് മൂടിയിരിക്കും. സൗരയൂഥത്തിന്റെ ഉല്‍പ്പത്തി സമയത്തുള്ളതായിരിക്കും ഈ ധാതുലവണങ്ങള്‍. ഒളിമ്പിംക്‌സിലെ നീന്തല്‍ കുളങ്ങള്‍ 13 മില്യണ്‍ എണ്ണം ചേര്‍ത്താല്‍ ലഭിക്കുന്ന ജലം ഈ വാല്‍നക്ഷത്രത്തില്‍ അടങ്ങിയിട്ടുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കുന്ന ഒരു സാധ്യതയും ഈ വാല്‍നക്ഷത്രത്തിനില്ലെന്ന് നാസ പറഞ്ഞു.