പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഒരാൾ മരിച്ചു. കൈരളി സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇയാള്‍ ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.
ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ എന്ന് തെരച്ചില്‍ നടത്തുകയാണ്.