ബാക്ക് ടു സ്കൂൾ : ഷോപ്രിക്സ് സമ്മാന പദ്ധതിയുടെ വിതരണോദ്ഘാടനം ഇന്ന്
സുൽത്താൻ ബത്തേരി : ഷോപ്രിക് സിന്റെ അഞ്ചോളം വരുന്ന സൂപ്പർ മാർ റ്റുകളിൽ നടത്തിയ ബാക്ക് ടു സ്കൂൾ സമ്മാന പദ്ധതിയുടെ ബത്തേരിയിലെ വിതരണോദ്ഘാടനം ഇന്ന് നടക്കും.
ഇന്ന് നാല് മണിക്ക് സുൽത്താൻ ബത്തേരി ഷോപ്രിക്സ് സൂപ്പർ മാർറ്റിൽ വിദ്യഭ്യാസ ഉപജില്ലാ ഓഫീസർ ജോളി മാത്യു ഉദ്ഘാടനം നിർവഹിക്കും.
ബാക്ക് ടു സ്കൂൾ സമ്മാന പദ്ധതിയിൽ 35 സൈക്കിളുകളും , 35 സ്മാർട്ട് വാച്ചുകളുമാണ് വിജയി കൾക്ക് നൽകുക.
സുൽത്താൻ ബത്തേരി മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി വൈ മത്തായി, ജോയിച്ചൻ വർഗ്ഗീസ്, സുൽത്താൻ ബത്തേരി ഷോപ്രിക്സ് ഡയറക്ടർ ഹനീഫ, മാനേജർ നിതിൻ ടോം, മിന്റ്മാൾ ഡയറക്ടർമാരായ ബിനോയ് , മാത്യു പങ്കെടുക്കും.