Saturday, January 4, 2025
Kerala

ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ്, സർക്കാരിനെതിരെ നെറികേട് കാട്ടുന്നു; പിണറായി വിജയൻ

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും ഒരേമനസോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പരിപാടികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപിയും എൽഡിഎഫും ശ്രമിച്ചത്. ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് സർക്കാരിനെതിരെ നെറികേട് കാട്ടുന്നു. പ്രതിപക്ഷത്തിന് ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമോ എന്ന ആശങ്കയുണ്ട്. 2016 ലെ പെൻഷൻ കുടിശിക ബാക്കിവച്ചവരാണ് എൽഡിഎഫിന്റെ കുറ്റം പറയുന്നത്.

സെക്രട്ടേറിയറ്റിൽ യുഡിഎഫ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. യുഡിഎഫിന്റെ ഇന്നത്തെ സമരം എൽഡിഎഫ് സർക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കാൻ വേണ്ടി മാത്രമാണ്. 2016ന്റെ ദുരന്തം യുഡിഎഫ് സർക്കാരിനായിരുന്നു. അത് ജനങ്ങൾ തന്നെ അവസാനിപ്പിച്ചു. എൽഡിഎഫ് എല്ലാ സമരത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാർ ആണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *