തൃശൂരിൽ 5 വയസുകാരിയെ പീഡിപ്പിച്ച 70 കാരന് 14 വർഷം കഠിന തടവ്
തൃശൂരിൽ 5 വയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. 5 വയസുകാരിയുടെ അമ്മ വിദേശത്ത് ജോലി ലഭിച്ച് പോയി. പിതാവ് ബസ് ജീവനക്കാരനായിരുന്നു. 5 വയസുകാരിയെ പരിപാലിക്കാൻ മാസവേതനം നൽകി നിയമിക്കപ്പെട്ടയാളായിരുന്നു പ്രതി. എന്നാൽ, ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഈ കേസിലാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ആയ പിഎം വിനോദ് ഇപ്പോൾ ശിക്ഷ വിധിച്ചത്. 14 വർഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. തനിക്ക് വാർധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്‌മയുമൊക്കെ ഉണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ അപേക്ഷ നൽകിയെങ്കിലും ഇത്ര നിഷ്ഠൂരമായ ഒരു കൃത്യം നൽകിയ പ്രതിയ്ക്ക് സമൂഹത്തിനു സന്ദേശമാകുന്ന ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.