പരപ്പനങ്ങാടിയിൽ നിന്നുപോയ പോലീസ് ജീപ്പ് മൈസൂരിൽ അപകടത്തിൽപ്പെട്ടു; വനിതാ പോലീസുദ്യോഗസ്ഥ മരിച്ചു
മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെ രാജാമണി(46)യാണ് മരിച്ചത്. പരപ്പനങ്ങാടിയിൽ നിന്നുപോയ യുവതിയെ കർണാടകയിൽ നിന്ന് കണ്ടെത്തി നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്
രാജാമണി, എസ് ഐ രാജേഷ്, സിവിൽ പോലീസ് ഓഫീസർ ടി ഷൈജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. കണ്ടെത്തിയ യുവതിയും ഒപ്പമുള്ളയാളും ഡ്രൈവറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ രാജാമണിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൈസൂരുവിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്