Friday, October 18, 2024
Kerala

യുഡിഎഫിന്റേത് കേന്ദ്രത്തെ പിന്തുണയ്ക്കുന്ന നിലപാട്, കോൺഗ്രസ്‌ ബിജെപിയുടെ ബാധ്യത ഏറ്റെടുക്കുന്നതെന്തിന് ?; മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് എതിരെ രുക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. കേന്ദ്ര സർക്കാരിനെ പിന്തുണ ക്കുന്ന നിലപാട് യുഡിഎഫ് എന്തിനാണ് സ്വീകരിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിന് നൽകുന്ന അനുകൂല്യങ്ങൾ നിർത്തുമ്പോൾ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരം മിണ്ടില്ല. ബിജെപിയുടെ ബാധ്യത എന്തിനാണ് കോൺഗ്രസ്‌ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ വളർച്ച 12%വും കേന്ദ്രത്തിന്റെത് 8% വുമാണ്. കേരളത്തിലെ വ്യവസായം വളരില്ല എന്നാണ് വ്യാപക പ്രചാരണം. വ്യവസായ പ്രമുഖർ കേരളത്തിൽ വ്യവസായ അന്തരീക്ഷം നല്ലതാണ് എന്ന് പറയുന്നുണ്ട്. വ്യവസായം നടത്തുന്നവർ നല്ലത് പറയുമ്പോൾ മറ്റ് ചിലരാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന സർക്കാർ പരിപാടിക്ക് എതിരെ പ്രചാരണമുണ്ടായി. ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം സംരംഭം ആരംഭിച്ചിട്ടും അത് നടന്നില്ല എന്ന് പ്രചാരണം നടത്തുകയാണ്.

കേരളത്തിന്റെ വ്യവസായ വളർച്ചാ നിരക്ക് 17.3 % ആണ്. ഇതിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്ന വ്യത്യാസമില്ല. നാടിന്റെ പുരോഗതി ആകണം ലക്ഷ്യം. ഇതിൽ തെറ്റായ പ്രചരണം നടത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. കേരളം നിന്നും പോകുന്നത് കേന്ദ്രത്തിന്റെ പണം കൊണ്ടാണ് എന്ന കള്ള പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി 75 ശതമാനവും കേന്ദ്രത്തിന്റെ കയ്യിലാണ്.

മലയാള മാധ്യമങ്ങളിൽ ഒരു വിഭാഗം സംഘപരിവാർ വിനീത വിധേയരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. വസ്തുത പറയാതെ മറച്ചു വക്കുകയാണ് പല മാധ്യമങ്ങളും. എച്ച്എൻഎൽ പൂട്ടിയപ്പോൾ കേരളം ഏറ്റെടുത്ത KPLലെ പത്രം ഉപയോഗിച്ചാണ് കേരള വിരുദ്ധ പ്രചാരണം നടത്തുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുമ്പോൾ കേരളം അത് സംരക്ഷിക്കുകയാണെന്ന് പറയാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാവുന്നില്ല.

പി.എസ്.സിക്ക് എതിരെ വ്യാപക നുണ പ്രചാരണം നടക്കുകയാണ്. എന്നാൽ കേരളത്തിന്റെ പി.എസ്.സി ആണ് യു.പി.എസ്.സിയെക്കാൾ നിയമനം നൽകിയത്. കേരളത്തിന്‌ എതിരെ നുണ പ്രചരണം നടത്തുകയാണ് ചില മാധ്യമങ്ങൾ. കേരളം തകരുന്നു എന്നാണ് പ്രചാരണം. എന്നാൽ വസ്തുത അതല്ലെന്ന് ചിന്തിക്കുന്നവർക്ക് അറിയാം. വ്യവസായ സൗഹൃദം അല്ല കേരളം എന്ന് പ്രചാരണം നടത്തുന്നുണ്ട്.

ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് സംഭാഷണതിന് എതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തെത്തി. മുസ്ലിങ്ങളെ ചുട്ടുകൊല്ലുന്ന ആർ.എസ്.എസിനോട് ജമാഅത്തെ ഇസ്ലാമിക്ക് എന്താണ് ചർച്ച ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭൂരിപക്ഷ ന്യുനപക്ഷ വർഗീയത വലിയ ആപത്താണ്. ഇഷ്ടം അല്ലാത്തതിനെ കൊന്നു തള്ളുന്നവരാണ് ആർ.എസ്.എസുകാർ. ഈ ചർച്ച മുസ്ലിം ജനതയ്ക്ക് വേണ്ടി അല്ലെന്ന് വ്യക്തമാണ്. ജനം ചോദിക്കുന്നത് എന്താണ് അവർ തമ്മിലുള്ള ചർച്ചയെന്നാണ്.

എന്താണ് ആർ.എസ്.എസ് എന്ന് വിശദീകരിക്കേണ്ട അവശ്യമില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി കോൺഗ്രസിന്റെ കൂടെ അണി നിരന്നവരാണ്. അവർക്കിടയിലെ പ്രത്യേക കെമിസ്ട്രി പ്രധാനപ്പെട്ടതാണ്. കോൺഗ്രസ്‌, ലീഗ്, വെൽ ഫെയർ പാർട്ടി കുട്ടുകെട്ടിന് ആർ.എസ്.എസ് ചർച്ചയിൽ പങ്കുണ്ടോ എന്ന് വ്യക്തമാക്കണം. വർഗീയമായ ഏതു നീക്കത്തെയും എതിർക്കുകയെന്നതാണ് ഇടതു സർക്കാരിന്റെ നയം.

ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധതിരിക്കാനാണ് ഇവർ വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വർഗീയ വികാരം ഇളക്കി ജനവിരുദ്ധ നടപടികൾക്ക് എതിരായ പ്രതിഷേധം ഇല്ലാതാക്കുകയാണ്. ഇത് കേന്ദ്രവും വർഗീയതയുടെ നേതാക്കളും ചേർന്നുള്ള കളിയാണ്. ജമാഅത്തെ ഇസ്ലാമി – ആർ.എസ്.എസ് ചർച്ച തീർത്തും ദുരൂഹമാണ്.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായാണ് പ്രവർത്തിക്കുന്നത്. അതിനു എതിരെ ജാഥ ജനകീയ മുന്നേറ്റം ഉണ്ടാക്കും. സർക്കാർ കടുത്ത നടപടി എടുക്കേണ്ട സ്ഥിതിയിലാണ്. കേന്ദ്രം കേരളത്തെ ശരിക്കും അവഗണിക്കുകയാണ്. കേരളം തകരുന്നു എന്ന പ്രചാരണമാണ് ബിജെപി നയത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published.