Saturday, October 19, 2024
Kerala

അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്ത് കോടതി, ജയിലിലേക്ക് കൊണ്ടുപോകും

തൃശൂർ: അർജുൻ ആയങ്കിയെ തൃശൂർ കോടതി റിമാൻഡ് ചെയ്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശം ആയി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന കേസിലാണ് അർജുൻ ആയങ്കി റിമാൻഡിലായത്. കേസിൽ 354, 356 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ആലപ്പുഴയിലെ എസ്എഫ്ഐ വനിതാ നേതാവിനെ റോഡിൽ ബൈക്കിടിച്ച് വീഴ്ത്തി, ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ ഭാരവാഹി

കഴിഞ്ഞ മാസമാണ് കോട്ടയം റെയിൽവേ പൊലീസ് അർജുൻ ആയെങ്കിക്ക് എതിരെ കേസ് എടുത്തത്. കോട്ടയം റെയിൽവേ പൊലീസ് എടുത്ത കേസ് പിന്നീട് തൃശ്ശൂരിലേക്ക് ട്രാൻഫർ ചെയ്യുക ആയിരുന്നു. ഗാന്ധിധാമിൽ നിന്നു നാഗാർകോവിലേക്ക് സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. ഈ വനിതാ ടിക്കറ്റ് പരിശോധകയോട് മോശം ആയി പെരുമാറുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കേസിൽ അർജുൻ ആയെങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം തൃശ്ശൂർ സബ് ജയിലിലേക്ക് കൊണ്ട് പോകും.

Leave a Reply

Your email address will not be published.