കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടുകളിക്കുന്നുവെന്ന് ചെന്നിത്തല; ആരോപണം ആവർത്തിക്കുന്നു
ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കമ്പനി എംഡിയുമായി മന്ത്രി ചർചച് നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടു.
കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഓരോ തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്നപ്പോഴും മാനസികനില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ഓർക്കുന്നത് നല്ലതാണ്
വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്തിൽ ന്യൂയോർക്കിൽ വെച്ച് മേഴ്‌സിക്കുട്ടിയമ്മയുമായി ചർച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ഫിഷറീസ് വകുപ്പിൽ സമർപ്പിച്ച പദ്ധതി രേഖയെ കുറിച്ചും കത്തിൽ പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നു.