കൊവിഡ്: രാജ്യത്ത് 10,307 പേര്‍ക്ക് രോഗമുക്തി, 13,993 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 കേസുകള്‍ റിപോര്‍ട് ചെയ്തു. 10,307 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 101 മരണങ്ങളും റിപോര്‍ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയില്‍ ഇതുവരെയായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,09,77,387 പേര്‍ക്കാണ്. 1,06,78,048 പേര്‍ ഇതുവരെ രോഗമുക്തിയും നേടി. അതേസമയം 1,56,212 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 1,43,127 സജീവ കേസുകളാണുള്ളത്.
ഇന്നലെ വരെ 21,02,61,480 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 19ന് മാത്രം 7,86,618 സാംപിളുകളാണ് പരിശോധിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ 2,20,877 സെഷനുകളിലായി 1,04,49,942 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 62,95,903 ആരോഗ്യ പ്രവര്‍ത്തകരും 33,97,097 മുന്നണി പോരാളികളും ആദ്യ ഡോസ് സ്വീകരിച്ചു. 7,56,942 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ടത്തിലെ കുത്തിവെപ്പും നടത്തി.