Thursday, January 23, 2025
Kerala

കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ല; വിശദീകരണത്തിൽ തൃപ്തനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയുമാണ് സുധാകരൻ പരാമർശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണതൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം

സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധാകരൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *