കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കൗണ്ടര്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറും അന്വേഷണ കൗണ്ടറും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കല്‍പ്പറ്റ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പ്രശോഭ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കൗണ്ടര്‍ അണുനശീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തുറക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴു വരെയാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുകയെന്നും എ.ടി.ഒ അറിയിച്ചു.