Saturday, April 12, 2025
Kerala

നക്‌സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം

തിരുനെല്ലി കാട്ടിൽ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ നക്‌സൽ വർഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവർക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം

വർഗീസ് കൊല്ലപ്പെട്ട് 51 വർഷത്തിന് ശേഷമാണ് തീരുമാനം. 1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിൽ വർഗീസിനെ കൊലപ്പെടുത്തുകയായിരുന്നു. കോൺസ്റ്റബിൾ രാമചന്ദ്രനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1998ൽ അന്ന് ഡിവൈഎസ്പിയായിരുന് ലക്ഷ്മണയുടെ നിർദേശപ്രകാരം താൻ വർഗീസിനെ കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന് നിവേദനം നൽകാൻ കോടതി നിർദേശിച്ചു. നിവേദനം പരിശോധിച്ചാണ് ഇപ്പോൾ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *