പാലക്കാട് ആദിവാസി കോളനിയിലെ മൂന്ന് പേരുടെ മരണം; വ്യാജമദ്യ ദുരന്തമെന്ന് സംശയം
മദ്യപിച്ചതിന് പിന്നാലെ പാലക്കാട് കഞ്ചിക്കോട് മൂന്ന് പേർ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു
ഞായറാഴ്ച വൈകുന്നേരമാണ് ഇവർ മദ്യപിച്ചത്. രാത്രിയോടെ ഒരാൾ കുഴഞ്ഞുവീണ് ഛർദിക്കുകയും മരിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പേരെ ഇന്ന് പുലർച്ചെ മരിച്ച നിലയിലും കണ്ടെത്തി. ഇവർക്കൊപ്പം മദ്യപിച്ച സ്ത്രീകളടക്കമുള്ള ചിലരെ അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവർ കഴിച്ച മദ്യത്തിൽ സാനിറ്റൈസർ കലർത്തിയിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് പരിശോധന ആരംഭിച്ചു