Tuesday, January 7, 2025
Kerala

അധിക്ഷേപിച്ചത് ഏത് ക്ഷേത്രമെന്ന് മന്ത്രി പറയണം; കേരളത്തിന് നാണക്കേട്; രഹസ്യമാക്കി വെക്കുന്നത് ശരിയല്ല; വി ഡി സതീശൻ

ജാതി വിവേചനമെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് വി ഡി സതീശൻ. ഏത് ക്ഷേത്രമെന്ന് മന്ത്രി പറയണം. മന്ത്രി നടപടി എടുക്കണം. കേരളത്തിന് നാണക്കേട് ആണിത്. മന്ത്രി രഹസ്യമാക്കി വെക്കുന്നത് ശരിയല്ല. പരാതി നൽകണമായിരുന്നു. സോളാർ ഗൂഢാലോചനയിൽ യു ഡി എഫിൽ ഒരു ആശയക്കുഴപ്പവും ഇല്ല.നിയമ വിദഗ്ദരുമായി യു ഡി എഫ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന് ഫീസ് ഏർപ്പെടുത്തിയത് പ്രാകൃത നടപടി. കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിൽ നടപടി പിൻവലിക്കണം. ഇത് അന്യായമാണ്. അംഗീകരിക്കാൻ കഴിയില്ല.പൈസ കൈയിൽ ഇല്ലെങ്കിൽ വേറെ പണിക്ക് പോവുക. ഇത് പിടിച്ചു പറിയാണ്.ഞങ്ങൾ ഒരു പൈസയും കൊടുക്കില്ല.നിയമം ലംഘിച്ച് തന്നെ ഞങ്ങൾ സമരം നടത്തും. ഒരു പൈസയും കൊടുക്കാൻ പോകുന്നില്ല.അവർ കേസെടുക്കട്ടെ. പൈസ കൊടുക്കാത്തതിന്റെ പേരിൽ എല്ലാം ജപ്തി ചെയ്യട്ടെയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *