ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി; സിപിഐഎം പൊതുസമൂഹത്തോട് മാപ്പ് പറയണം; വി ഡി സതീശൻ
ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി നടപടിയിൽ സിപിഐഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രതിപക്ഷവും ആയി ഒരു ചര്‍ച്ചയും നടത്തുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കുമെന്ന് ആരോപിച്ച വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് സൗകര്യമുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നതെന്നും പ്രതികരിച്ചു.
സ്പീക്കറുടെ റൂളിങ്ങില്‍ അവ്യക്തതയുണ്ട്. റൂള്‍ 50 ഇതിനുമുമ്പ് എങ്ങനെയായിരുന്നു അതുപോലെ തുടരണം. പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. അനാവശ്യമായി നാല് നോട്ടീസുകളാണ് തള്ളിയത്. ഏഴ് എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ് എടുത്തു. എന്തും ചെയ്യാം എന്ന സ്ഥിതിയിലേക്ക് മാറിയെന്നും സതീശന്‍ ആരോപിച്ചു.
അതേസമയം ദേവികുളം സിപിഐഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹെെക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.ഹെെക്കോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച
യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നെന്നും സുധാകരൻ പറഞ്ഞു.