ഇഡി റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സുനിൽകുമാറുമായുള്ള ബന്ധമെന്തെന്ന് അനിൽ അക്കര; മറുപടിയുമായി സുനിൽകുമാർ
തൃശൂർ: ഇഡി റെയ്ഡ് നടത്തിയ എസ്ടി ജ്വല്ലറി ഉടമയും സിപിഐ നേതാവ് സുനിൽ കുമാറും തമ്മിലുള്ള ബന്ധമെന്താണ് കോൺഗ്രസ് നേതാവ് അനിൽ അക്കര. എസ്ടി ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് സിപിഐ, ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് അനിൽ അക്കരയുടെ ചോദ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ നിരന്തരം ആരോപണവുമായി അനിൽ അക്കര രംഗത്തുവന്നിരുന്നു. അതിനിടയിലാണ് സുനിൽകുമാറിനെതിരെയുള്ള ആരോപണം ഉയർത്തിയിരിക്കുന്നത്.
തൃശൂർ എംഎൽഎ പി.ബാലചന്ദ്രനും മുൻ മന്ത്രി വിഎസ് സുനിൽ കുമാറും ബിജെപി നേതാവ് അരവിന്ദ് മേനോൻ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ തൃശൂരിലെ നേതാക്കൾ പങ്കെടുത്തതെന്തിനെന്ന് അക്കര ചോദിച്ചു. എന്താണ് സുനിൽ കുമാറുമായുള്ള ബന്ധമെന്നും അക്കര ചോദിക്കുന്നു. അതേസമയം, വിഷയത്തിൽ മറുപടിയുമായി വിഎസ് സുനിൽകുമാർ രംഗത്തെത്തി. എസ് ജ്വല്ലറി ഉടമയുമായി ചേർപ്പ് എംഎൽഎ ആയിരിക്കുമ്പോഴുള്ള പരിചയമാണെന്ന് സുനിൽ കുമാർ പറയുന്നു. പരിചയക്കാരൻ വിളിച്ചത് കൊണ്ടാണ് ഉദ്ഘാടനത്തിന് പോയത്. മറ്റ് ഇടപാടുകൾ ഒന്നുമില്ലെന്നും സുനിൽകുമാർ പറയുന്നു.