Saturday, January 4, 2025
Kerala

ഗവർണറുടെ രാഷ്ട്രീയം എന്തെന്ന് വ്യക്തമായി, ഇരിക്കുന്ന പദവി അപഹാസ്യമാക്കരുത്; പി.രാജീവ്

അപഹാസ്യമാക്കരുതെന്ന് മന്ത്രി പി രാജീവ്. ഗവർണറുടെ ആരോപണം കേട്ടവർക്ക് അറിയാം എത്രമാത്രം രൂക്ഷത ഉണ്ടായിരുന്നുവെന്ന്. പുതിയ കാര്യങ്ങൾ ഒന്നും ഇല്ല. അതും ഇപ്പോഴത്തെ സംഭവങ്ങളും തമ്മിൽ എന്ത് ബന്ധമാണ്. ഗവർണർ വഹിക്കുന്നത് ഭരണഘടനാ പദവിയാണ്.
അതിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കണം. തരം താണ പ്രതികരണങ്ങൾ ഗവർണറിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഗവർണർ എല്ലാ പരിധിയും ഇന്ന് ലംഘിച്ചു. ഗവർണറുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവർക്കും വ്യക്തമായി. ഗവർണറുടെ അധികാരം സർക്കാർ വെട്ടിക്കുറച്ചിട്ടില്ല. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരം. ചാൻസലർ പ്രവർത്തിക്കേണ്ടത് നിയമസഭ പാസാക്കിയ നിയമം അനുസരിച്ച്. ക്യാബിനറ്റ് തീരുമാനത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിടരുതെന്ന അഭിപ്രായം കോൺഗ്രസിനുണ്ടെങ്കിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിൽ വേണമെങ്കിൽ ഗവർണർക്ക് തിരിച്ചയക്കാം. നിയമപരമായ അടുത്ത നടപടി സർക്കാർ പരിശോധിക്കും. ഗവർണറുടെ നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള വെല്ലുവിളി. കേരളം അത് അംഗീകരിക്കില്ലെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *