പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി മലയാളി നഴ്സുമാരെ കുവൈറ്റ് തിരിച്ചയച്ചു
കുവൈറ്റ്: 20 മലയാളി നഴ്സുമാരെ പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി കുവൈറ്റ് തിരിച്ചയച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കരാര്‍ ജീവനക്കാരാണിവര്‍. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്കു മാത്രമാണ് നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി. 8 പുരുഷന്മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘം ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിയത്.
എല്ലാ പരിശോധനകളും കഴിഞ്ഞാണു നഴ്‌സുമാരെ അയച്ചതെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയില്ലെന്നും പറഞ്ഞ ട്രാവല്‍ ഏജന്‍സിയായ സാമ ട്രാവല്‍സ് സിഇഒ വി.രാമസ്വാമി പറഞ്ഞു. നഴ്‌സുമാര്‍ക്കു മടക്ക ടിക്കറ്റ് നല്‍കിയെന്നും ആര്‍ക്കും സാമ്പത്തികനഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.