കൊല്ലത്ത് വാഹനാപകടം; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു
കൊല്ലം താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ച ബൈക്ക് പാറക്കല്ലിൽ ഇടിച്ച് വീഴുകയായിരുന്നു.
പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടൽ കയറാതിരിക്കാൻ നിരത്തിയിരുന്ന പാറക്കല്ലുകളിലേക്ക് ബൈക്കിടിച്ച് കയറുകയായിരുന്നു. ഇവർ വള്ളപ്പണിക്ക് ശേഷം തിരികെവരുന്ന സമയമാണ് 3 മണി. വേറെയേതെങ്കിലും വാഹനത്തിൽ ഇടിച്ചോ എന്നതിൽ വ്യക്തതയില്ല. ബൈക്കിനു പിന്നിൽ മത്സ്യം വെക്കുന്ന ക്യാരിയർ കൂടി ഉണ്ടായിരുന്നതിനാൽ മൂവരും ഞെരുങ്ങിയാണ് ബൈക്കിൽ ഇരുന്നത്.