ആറ്റിങ്ങല്‍ തീപ്പിടുത്തം: മൂന്ന് കടകളാണ് കത്തിയമര്‍ന്നത്: 35 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് കടകള്‍ കത്തി നശിച്ച സംഭവത്തില്‍ 35 ലക്ഷം രൂപയുടെ നശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത തുണിക്കടയടക്കം മൂന്ന് കടകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന വിഭാഗം മണിക്കൂറുകളോളം എടുത്ത് നടത്തിയ ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമായത്.