ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധം: എ.കെ ബാലൻ
കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സിപിഐഎം കേന്ദ്രസമ്മിറ്റി അംഗം എ.കെ ബാലൻ. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്‌സിറ്റി ആക്ടിനും വിരുദ്ധമാണ്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല. നടപടി സ്റ്റേ ചെയ്ത ശേഷമാണ് നോട്ടീസ് അയച്ചത്.
ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ സമീപനത്തോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാൻ പറ്റില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടാണ് വി.സിയുടെ പുനർ പ്രവേശനം നടന്നത്. നിയമവിരുദ്ധമായി നടന്നിട്ടില്ലെന്നും ബാലൻ പറഞ്ഞു.യൂണിവേഴ്‌സിറ്റി നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിന്റെ വിധി ഗവർണർക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കൾ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകൾക്ക് ജോലി ചെയ്യണ്ടേ എന്നും ബാലൻ ചോദിച്ചു.
ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാൻ യു ഡി എഫ് തയ്യാറാണെങ്കിൽ എൽ.ഡി.എഫ് അതിന് എന്നേ ഒരുക്കമാണെന്നും എ.കെ ബാലൻ പറഞ്ഞു. ഏറ്റവും കൂടുതൽ സ്‌കോറുള്ള ആളെയല്ല നിയമിക്കുക. മിനിമം സ്‌കോർ മതി. അതിനപ്പുറം എത്ര സ്‌കോർ നേടിയാലും അതിന് വെയ്‌റ്റേജ് ഇല്ല. പെർഫോമൻസും മറ്റു യോഗ്യതകളും ഒപ്പം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.