എം വി ഗോവിന്ദനെതിരെ കേസെടുക്കണം; സൂപ്പര്‍ ഡിജിപി ചമയുന്നു; ക്രിമിനല്‍ കുറ്റമെന്ന് വി ഡി സതീശൻ
കെ സുധാകരനെതിരായ ആരോപണത്തിൽ എം വി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം വി ഗോവിന്ദനെതിരെ കേസെടുക്കണം.കള്ളക്കേസിൽ കുടുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആഭ്യന്തരമന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് വി.ഡി സതീശന്‍ കുറ്റപ്പെട്ടുത്തി. ഗോവിന്ദന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന്‍ ആരോപിച്ചു. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും സതീശന്‍ ആരോപിച്ചു.