പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. ചായപ്പൻകുഴി-പീലാർമുഴി റോഡിൽ പാണംകുന്നേൽ സേവ്യറിന്റെ മകൻ ലിയോൺ(23), ചായ്പ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ(16) എന്നിവരാണ് മരിച്ചത്.
മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരിൽ ഒരാളുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. ഇരുവരേയും ചൊവ്വാഴ്ച മുതൽ വീട്ടിൽ നിന്നും കാണാതായതാണ്.
ലിയോയുടെ വീട്ടുകാർ ഇതുസംബന്ധിച്ച് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. ഛിന്നഭിന്നമായ മൃതദേഹങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.