കർണാടക സത്യപ്രതിജ്ഞ; കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എ.കെ ബാലൻ
കർണാടക സത്യപ്രതിജ്ഞക്ക് കേരള മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എകെ ബാലൻ. ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ. കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും
അയാളുടെ താത്പര്യമാണ് കേരളത്തെ ഒഴിവാക്കിയതിന് പിന്നിലെന്നും എകെ ബാലൻ ആരോപിച്ചു.
പാഷാണം വർക്കിയേ പോലെയുള്ള ചില നേതാക്കൾ ആണ് ഇതിന് പിന്നിൽ. താൻ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന്. വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കർണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.