പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഉചിതമായില്ല; നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കാനാകില്ലല്ലോയെന്ന് മുഖ്യമന്ത്രി
നാളെ നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്‌കരണം വേണമോയെന്ന് അവർ തന്നെ തീരുമാനിക്കണം. ഇങ്ങനെയാണോ നിലപാട് സ്വീകരിക്കേണ്ടത്.
ജനാധിപത്യ പ്രക്രിയയിൽ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ട്. ഇതുപലപ്പോഴും കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഒരു പുതിയ തുടക്കമാകുമ്പോൾ അവർ കൂടി ഉണ്ടാകേണ്ടതാണ്. പക്ഷേ നിർബന്ധിപ്പിച്ച് പങ്കെടുപ്പിക്കാൻ ആകില്ലല്ലോ.
വേണമെങ്കിൽ ഒന്നോ രണ്ടോ ആളുകൾ പോകാലോ എന്നുവേണമെങ്കിലും അവർക്ക് തീരുമാനിക്കാം. എന്നാൽ ്പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഔചിത്യമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു