സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും
സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഇന്നലെയും സംസ്ഥാനത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ചൂട് ഇനിയും കടുക്കുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കും കടന്നേക്കും.