തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് എതിരല്ലെന്ന് മുല്ലപ്പള്ളി; കൊവിഡ് കൂടാൻ കാരണം പരിശോധന കുറച്ചത്
തൃശ്ശൂർ പൂരം നടത്തിപ്പിന് കോൺഗ്രസ് ഒരുകാലത്തും എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശ്ശൂർ പൂരത്തിന്റെ കാര്യത്തിൽ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തിൽ പൂരം നടത്തണോ എന്ന് സർക്കാരും സംഘാടകരും ആലോചിക്കണമെന്ന് രാമചന്ദ്രൻ പറഞ്ഞു
കേരളത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം പരിശോധനകൾ കുറച്ചതാണ്. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. അതീവ ജാഗ്രത ആവശ്യമാണ്. പ്രതിദിന ടെസ്റ്റുകൾ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടതാണെന്നും രാമചന്ദ്രൻ പറഞ്ഞു