വരാപ്പുഴ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ
വരാപ്പുഴ പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിനോദ് കുമാർ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ. റായ്ഗഢിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിന്റെ മൃതദേഹം കണ്ടത്. തല്ലിക്കൊന്ന ശേഷം കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം
പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ട് പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.