പത്ത് ദിവസം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറോറ്റ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ തേജാ ലക്ഷ്മിയാണ്(18) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു
തേജാലക്ഷ്മി അനങ്ങുന്നില്ലെന്ന വിവരം ജിനു കൃഷ്ണ ശനിയാഴ്ച രാവിലെ പറഞ്ഞപ്പോഴാണ് വീട്ടിലെ മറ്റുള്ളവർ വിവരം അറിയുന്നത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തുണി കുരുക്കിട്ട് കെട്ടിയ നിലയിൽ കണ്ടതായി പോലീസ് പറയുന്നു.
ഫെബ്രുവരി ഒമ്പതാം തീയതിയാണ് ജിനുവും തേജാ ലക്ഷ്മയും ആര്യസമാജത്തിൽ വെച്ച് വിവാഹിതരായത്. ഒമ്പതിന് രാവിലെ തേജയെ കാണുന്നില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഇവർ സ്‌റ്റേഷനിൽ ഹാജരാകുകയായിരുന്നു.