സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. വെള്ളിയാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,400 രൂപയായി. ഗ്രാമിന് 4300 രൂപയാണ് വില
ആഗോള വിപണിയിലും വിലയിടിവ് അനുഭവപ്പെട്ടു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1769.03 ഡോളറായി. ഇത് ദേശീയവിപണിയെയും ബാധിച്ചിട്ടുണ്ട്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,145 രൂപയിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടിയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.