നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ; മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്തും
താമരശ്ശേരി മർകസ് നോളജ് സിറ്റിയിൽ തകർന്ന കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൈമാറി. നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഇന്നലെ 23 പേർക്ക് പരുക്കേറ്റിരുന്നു. ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
തകർന്നുവീണ കെട്ടിടത്തിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും പഞ്ചായത്ത് വിശദമായ പരിശോധന നടത്തും. സുരക്ഷാ മുൻകരുതലുകൾ സജ്ജീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. പഞ്ചായത്തിന്റെ പ്രാഥമിക അനുമതിയില്ലാതെ പണിതുയർത്തിയ ബഹുനില കെട്ടിടമാണ് ഇന്നലെ തകർന്നുവീണത്