ഒമിക്രോൺ ഭീഷണി: സംസ്ഥാനത്ത് കനത്ത ജാഗ്രത; വിമാനത്താവളങ്ങളിൽ കർശന പരിശോധന
ഒമിക്രോൺ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗത മാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേകം വാർഡുകളിലേക്ക് മാറ്റിയാകും നിരീക്ഷണമേർപ്പെടുത്തുക
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ പരിശോധന നടത്തും. നെഗറ്റീവാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. പോസീറ്റീവായാൽ ക്വാറന്റൈൻ നീട്ടും. ഒമിക്രോൺ വേരിയന്റുണ്ടോ എന്നറിയാൻ ജീനോം സ്വീക്വൻസിംഗ് നടത്തും.
നാല് വിമാനത്താവളങ്ങളിൽ കൂടുതൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസീറ്റിവല്ല.