ടെസ്റ്റ് പരമ്പരയുടെ ക്ഷീണം മാറ്റാൻ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജോഹന്നാസ്ബർഗിൽ നടക്കും. ഉച്ചയ്ക്ക് ശേഷം 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ഏറെക്കാലത്തിന് ശേഷം കോലിയും ഇന്നിറങ്ങും
ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ നിരാശ മായ്ച്ചുകളയുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിരവധി യുവതാരങ്ങളാണ് ഇന്ത്യൻ ടീമിന്റെ കരുത്ത്. വെങ്കിടേഷ് അയ്യരും റിതുരാജ് ഗെയ്ക്ക് വാദുമൊക്കെ പ്ലേയിംഗ് ഇലവനിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്. വെറ്ററൻ താരം ശിഖർ ധവാനും ഏറെക്കാലത്തിന് ശേഷം ഇന്ത്യൻ ടീമിലെത്തിയിട്ടുണ്ട്
വെറ്ററൻ താരം വസീം ജാഫർ തെരഞ്ഞെടുത്ത പ്ലേയിംഗ് ഇലവൻ
ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോലി, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഷാർദൂൽ താക്കൂർ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ/ മുഹമ്മദ് സിറാജ്, ചാഹൽ, ജസ്പ്രീത് ബുമ്ര