തോമസ് എം കോട്ടൂരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; സിബിഐക്ക് നോട്ടീസ്
അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന പ്രതി തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു
അപ്പീൽ കോടതി പിന്നീട് പരിഗണിക്കും. അതേസമയം അപ്പീൽ പരിഗണിച്ചു തീർപ്പാക്കുന്നതുവരെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് എം കോട്ടൂർ പുതിയ ഹർജി നൽകും.
ഡിസംബർ 23നാണ് അഭയ കേസിൽ തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചത്. നീണ്ട 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.