ഗവർണർ കേന്ദ്രസർക്കാരിൻറെ ഏജൻറായി സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണ്; കാനം രാജേന്ദ്രൻ
ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ കേന്ദ്രസർക്കാരിൻറെ ഏജൻറായി സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ഏതോ കേസിൻറെ വിധിയിൽ 11 വിസിമാരോട് ഒഴിയാൻ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.
അതേസമയം സംസ്ഥാന സർക്കാരിനെതിരെ പുതിയ പോരാട്ടത്തിനൊരുങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം എന്ന് ഗവർണർ വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിഷയമാകും. മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെന്ന് ഗവർണർ പറഞ്ഞു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയ വർഗീസിനെതിരായ ഹൈക്കോടതി വിധി അത്ഭുതപ്പെടുത്തിയില്ല. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയിലെ ബാനർ വിഷയത്തിൽ എസ്എഫ്ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി വേണ്ടെന്ന് നിർദേശിച്ചു. അവർ കുട്ടികളാണ്, പഠിച്ചതെ പാടൂ എന്ന് ഗവർണർ വ്യകത്മാക്കി.