Monday, January 6, 2025
Kerala

പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമം; പ്രതി പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടി. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൊണ്ടുവന്നത്. 422 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

വിമാനത്താവളത്തില്‍ പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് പിടിയിലാവയവർ പറയുന്നു. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വര്‍ണമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വർണ വേട്ട നടന്നിരുന്നു. ഐഫോണിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. മൂന്ന് ലക്ഷം മൂല്യം വരുന്ന 60 ഗ്രാം സ്വർണമാണ് മൊബൈലിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി. ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിയാസാണ് (24) കസ്റ്റംസിന്റെ പിടിയിലായത്.

നേരത്തെ കടുക് രൂപത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ദുബൈയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും 12 ലക്ഷം രൂപ വരുന്ന 269 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കടുകിന്റെ രൂപത്തിലേക്ക് സ്വര്‍ണം മാറ്റിയെടുത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കടത്താനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *