Thursday, January 9, 2025
Kerala

കൽപാത്തി രഥോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി

അഗ്രഹാരക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ട് നിൽക്കുന്ന രഥോത്സവങ്ങൾക്ക് തുടക്കമിടുന്ന കൽപാത്തി രഥോത്സവത്തെ വരവേൽക്കാൻ നാടൊരുങ്ങി. കൊവിഡ് കാല ആശങ്കകൾക്ക് ശേഷം വിശ്വാസികൾ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ഉത്സവനാളുകളാണ് വരാനിരിക്കുന്നത്.

നവംബർ എട്ടിന് കൊടിയേറ്റം..രഥപ്രദക്ഷിണം നടത്തുന്ന വീഥികളിൽ അറ്റകുറ്റപണികൾ ആരംഭിച്ച് കഴിഞ്ഞു. നവംബർ 14നാണ് ഒന്നാം തേര്..15ന് രണ്ടാം തേരുത്സവം..16ന് മൂന്നാം തേരുത്സവദിനത്തിലാണ് രഥസംഗമം.

കൊാവിഡ് പ്രതിസന്ധിക്ക് ശേഷമുളള ഉത്സവമെന്ന നിലയിൽ ഇത്തവണ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട് സംഘാടകർ പറയുന്നു. രഥോത്സവത്തിനായുളള മുന്നൊരുക്കൾ നഗരസഭയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.രഥോത്സവത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *