കൂളിമാട് പാലം: തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച് സര്‍ക്കാര്‍; ആരോപണ വിധേയര്‍ക്ക് കൂടുതൽ ചുമതലകൾ
കോഴിക്കോട്: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച നടപടി പഴ്വാക്കായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഏറ്റവുമധികം ആരോപണം നേരിട്ട ഉദ്യോഗസ്ഥന് കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി അപാകത കണ്ടെത്തിയ റോഡുകളിലൊന്നിന്‍റെ അറ്റകുറ്റപ്പണി നടത്തിയതും ഇതേ സംഘമാണ്.