പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല: മാതൃകാ പരീക്ഷകൾ ഓഗസ്റ്റിൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെയാണ് വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതി.
ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്ന് മാതൃകാ പരീക്ഷ എഴുതാം. പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി സംശയ ദുരീകരണം നടത്താം.